ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38ാം രക്തസാക്ഷിത്വ ദിനത്തിൽ രാജ്യമെമ്പാടും അവരുടെ ഓർമ പുതുക്കി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ഇന്ദിരാ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ശക്തിസ്ഥലിൽ എത്തി ആദരാഞ്ലി അർപ്പിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നത്തി.
ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി തെലുങ്കാനയിലെ ഷഡ്നഗറിൽ പ്രത്യേകം സജ്ജമാക്കിയ പുഷ്പാലങ്കൃത ചിത്രത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഷഡ്നഗർ ബസ് സ്റ്റേഷനിൽ നിന്നു തുടങ്ങിയ ഭാരത് ജോഡോ യാത്ര ഇന്നു രാത്രി തോണ്ടപ്പള്ളി ജില്ലാ പരിഷത് സ്കൂളിൽ സമാപിക്കും.