KeralaNews

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. 

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. വൈകുന്നേരം ആറരയോടെ  നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് രാത്രി 7 നും എട്ടിനും ഇടയ്ക് കെ പി സി സി ജംങ്ഷനിൽ നിന്നും തുടങ്ങുന്ന റോ‍ഡ് ഷോയിൽ പങ്കെടുക്കും. കെപിസിസി ജംഷ്ഷനിൽ നിന്നും തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തുന്ന വിധത്തിൽ ഒരു കിലോമീറ്റ‌ർ റോഡ് ഷോയാണ് ക്രമീകരിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ ഗുരൂവായൂരിലേക്ക് പോകും.  അവിടെ ദർശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തും.കൊച്ചിൻ ഷിപ്‌യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും.  എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതി സമ്മേളനത്തെ അഭിസംബോധന ചെയ്തതിനു ശേഷം ഉച്ചയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.  കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും ഒപ്പം കനത്ത സുരക്ഷയും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *