ബാറ്റിൽ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ഇഷാൻ കിഷനും റിങ്കു സിങ്ങും കൊളുത്തിയ തീ, പന്തിൽ രവി ബിഷ്ണോയിയും പ്രസിദ്ധ് കൃഷ്ണയും ഏറ്റുവാങ്ങിയപ്പോൾ കാര്യവട്ടം ഗ്രീൻഫീൽഡിൽ ഓസ്ട്രേലിയ ചാമ്പലായി. രണ്ടാം ട്വന്റി20 ക്രിക്കറ്റിൽ 44 റണ്ണിനാണ് ഇന്ത്യൻ ജയം. അഞ്ചുമത്സര പരമ്പരയിൽ സൂര്യകുമാർ യാദവും കൂട്ടാളികളും മുന്നിലാണ് (2–-0). മൂന്നാമത്തേത് നാളെ ഗുവാഹത്തിയിൽ നടക്കും.