KeralaNews

യുവനടിയെ പീഡിപ്പിച്ച കേസിൽ ഫിറ്റനസ് പരിശീലകൻ അറസ്റ്റിൽ

യുവ നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിൽ ഫിറ്റ്നസ് പരിശീലകൻ അറസ്റ്റിൽ. തെലുങ്ക് സിനിമാ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആദിത്യ അജയ് കപൂറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സുഹൃത്ത് വഴിയാണ് നടിയും ആദിത്യ അജയ് കപൂറും പരിചയപ്പെട്ടത്.

ഈ ബന്ധം ഇരുവരും തുടരുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു. വിവാഹ കാര്യം ചോദിച്ചപ്പോള്‍, നടിയുമായി ശാരീരികബന്ധം തുടരണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. അത് നിരസിച്ചപ്പോള്‍ നടിയെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തു.

കഫേ പരേഡ് ഏരിയയിലെ വസതിയിലും ഗോവയിലും വച്ച് തന്നെ ബലാത്സംഗം ചെയ്തതായാണ് നടിയുടെ ആരോപണം. പിന്നീട് നടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് നടി പൊലീസിനെ സമീപിക്കുകയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *