News

മെ​ഗാ റോസ്​ഗാർ യോജന: 10 ലക്ഷം പേർക്ക് തൊഴിൽ പ​ദ്ധതി ഫ്ലാ​ഗ് ഓഫ് ചെയ്തു

ന്യൂഡൽഹി: കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ തുടക്കം കുറിച്ചു. 75, 000 പേർക്കുള്ള നിയമന ഉത്തരവ് തൊഴിൽമേളയിൽ പ്രധാനമന്ത്രി കൈമാറി. നിയമന യജ്ഞത്തിൻറെ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുന്ന ചടങ്ങിന്റെ തത്സമയ വെബ്‌കാസ്റ്റിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സാക്ഷ്യം വഹിച്ചു. കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മന്ത്രി ചടങ്ങ് ഓൺലൈനിലൂടെ സാക്ഷ്യം വഹിച്ചത്.

റാങ്ക് ലിസ്റ്റിലുള്ളവരുമായി പ്രധാനമന്ത്രി വിഡിയോ കോൺഫ്രൻസിലൂടെ സംവദിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര സർക്കാരിൻറെ 38 മന്ത്രാലയങ്ങൾക്ക് കീഴിലായാണ് 10 ലക്ഷം പേർക്ക് നിയമനം നൽകുന്നത്. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കുമാണ് നിയമനം. ഒന്നര വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്രസർക്കാരിനു കീഴിൽ ജോലി നൽകുമെന്നും 75,000 യുവാക്കൾക്ക് ദീപാവലിക്ക് മുൻപായി നിയമനം നൽകുമെന്നും കഴിഞ്ഞ ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *