Kerala

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് അനുമതി തേടിയ കേരളത്തിന്റെ നടപടിയിൽ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ. 

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് അനുമതി തേടിയ കേരളത്തിന്റെ നടപടിയിൽ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ. തമിഴ്നാട് ലോവർ ക്യാമ്പിൽ കർഷകർ മാർച്ച്‌ നടത്തി. കേരളത്തിന്റെ നിവേദനം പരിശോധിയ്ക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ വിദ​ഗ്ധ വിലയിരുത്തൽ സമിതി യോഗം ചേരാനിരിക്കെയാണ് തമിഴ്‌നാട്ടിൽ പ്രതിഷേധം ഉയരുന്നത്. പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികൾച്ചർ അസോസിയേഷന്റെ നേതൃത്വത്തിലാണ് വിവിധ കർഷക സംഘടനകൾ പ്രതിഷേധ സമരം നടത്തിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *