തൃശ്ശൂർ : മുണ്ടൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽപരിശോധനയിൽ കണക്കിൽ പെടാത്ത 5,400 രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു വിജിലൻസ് പരിശോധന. ആധാരാമെഴുത്ത് കാരിൽ നിന്നും മറ്റ് പൊതുജനങ്ങളിൽ നിന്നും രജിട്രാർ ഓഫീസിലെ സേവനങ്ങൾക്കായി ജീവനക്കാരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരം വിജിലന്‍സിന് ലഭിച്ചിരുന്നു.ഇതേ തുടർന്നാണ് വിജിലൻസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസിനകത്തെ ഫയലില്‍ നിന്നും പുറത്തെ ഫയര്‍ ബോക്സില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. പരിശോധനയില്‍ കണക്കില്‍ പെടാത്ത 5400 രൂപ വിജിലന്‍സ് പിടിച്ചെടുത്തു.തൃശ്ശൂർ വിജിലൻസ് ഡി.വൈ.എസ്.പി ജിം പോളിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. വിജിലൻസ് ഇൻസ്‌പെക്ടർ സജിത്ത് കുമാറും മറ്റ് വിജിലൻസ് ഉദ്യോഗസ്ഥരും മിന്നൽ പരിശോധനയില്‍ പങ്കെടുത്തു. പരിശോധനയില്‍ കണ്ടെടുത്ത പണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് സംഘം അറിയിച്ചു.