News

മുഖ്യമന്ത്രി മടങ്ങിയെത്തി, കുടുംബത്തിന്റെ യാത്രാ ലക്ഷ്യം ഇനിയും അവ്യക്തം

മുഖ്യമന്ത്രി മടങ്ങിയെത്തി, കുടുംബത്തിന്റെ യാത്രാ ലക്ഷ്യം ഇനിയും അവ്യക്തം

 ലേഖകന്‍

WEB TEAM

തിരുവനന്തപുരം: വിദേശത്തെ ഉല്ലാസയാത്ര കഴിഞ്ഞു മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി. ഒരാഴ്ച നീണ്ട യൂറോപ്പ് സന്ദർശനത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയത്. മുൻനിശ്ചയമില്ലാതേ മൂന്നു ദിവസം ഇവർ യുഎഇയിലും തങ്ങി. കുടുംബ സമേതമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി.
നിക്ഷേപം കൊണ്ടുവരാനുള്ള മന്ത്രിമാരുടെ വിദേശ പര്യടനത്തിൽ കുടുംബത്തെ ഒപ്പം കൊണ്ട് പോയതടക്കം മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ഏറെ വിമർശനം നേരിട്ടിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് യാത്ര ദുബായിലേക്ക് നീട്ടിയതും വിവാദമായി. വിദേശ പര്യടനത്തിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങൾ എന്തിനെന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു മുഖ്യമന്ത്രി കുടുംബ സമേതം യൂറോപ്പ് പര്യടനത്തിന് പോയത്.
എന്നാൽ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സർക്കാരിനുള്ളത്. അതിനിടെ, മുഖ്യമന്ത്രിയുടെ മകളുടെ ചില ബിസിനസ് ആവശ്യങ്ങൾക്കു കൂടി ആയിരുന്നു യാത്രയെന്നും വിമർശനം ഉയരുന്നുണ്ട്. നോർവേയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു മകൾ വീണയുടെ സ്വകാര്യ ഇടപാടുകളെന്നും പുറത്തുവരുന്നുണ്ട്. ഈ ആവശ്യത്തിനു മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ മാറ്റം വരുത്താൻ നോർനവേയിലെ പങ്കാളികൾ വിസമ്മതിച്ചതു കൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്റെ ചിത കത്തിത്തീരും മുൻപ് മുഖ്യമന്ത്രിയും കുടുംബവും തിടുക്കപ്പെട്ട് കൊച്ചിയിലേക്കു മടങ്ങി, പുലർച്ചെ മൂന്നു മണിയോടെ നോർവേയിലേക്കു പോയത്. കൊച്ചിയിലേക്കു വന്നത് സ്വാകാര്യ വിമാനത്തിലായിരുന്നു എന്നും ആരോപണമുണ്ട്. ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്ന മുഖ്യമന്ത്രി കോടിയേരിയുടെ മരണം മൂലം രണ്ടു ദിവസം തീരെ വിശ്രമിച്ചതുമില്ല. സംസ്ഥാന ഖജനാവിൽ നിന്നു പണം വിനിയോ​ഗിച്ചു നടത്തുന്ന വിദേശ ചികിത്സയെ ബാധിക്കുന്ന തരത്തിലായിരുന്നു, അദ്ദേഹത്തിന്റെ കുടുംബ സമേതമുള്ള യൂറോപ്പ് യാത്ര.
മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തിയ വിദേശ യാത്ര എന്തിനായിരുന്നു എന്ന പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങൾ വിദേശത്തു പോകുമ്പോൾ ഉയർന്നേക്കാവുന്ന സംശയങ്ങൾ ദൂരീകരിക്കാനാണു മന്ത്രിമാരുടെ ഭാര്യമാരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയത്. തന്നെ അറിയി്ക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനം വിട്ടതെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയോ എന്നും ​ഗവർണർ ആരിഫ് മുമ്മദ് ഖാനും സംശയം ഉന്നയിച്ചിരുന്നു. യാത്രയ്ക്ക് കേന്ദ്രാനുമതി കിട്ടിയ കാര്യം കഴിഞ്ഞ ദിവസം മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. വിദേശ യാത്രയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് പാർട്ടിയിലോ മന്ത്രിസഭയിലോ വേണ്ടത്ര ചർച്ച നടത്തിയില്ലെന്ന വിമർശനം സിപിഎമ്മിലുമുണ്ട്. മുഖ്യമന്ത്രിയെ പേടിച്ചു പുറത്തു പറയുന്നില്ലെന്നു മാത്രം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *