മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. പിറന്നാൾ ദിനത്തിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകളിലാണ് മുഖ്യമന്ത്രി. സാധാരണ പോലെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഉണ്ടാകില്ല. ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. അന്നാണ് അദ്ദേഹം തന്റെ ജന്മദിനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.