മലപ്പുറം: രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പെരിന്തല്‍മണ്ണ SHO രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്. സംഭവത്തിൽ പണം കൊണ്ട് വന്ന മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. KL-10-AG-3839 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലായിട്ടാണ് 11.15 ലക്ഷം പണം സൂക്ഷിച്ചിരുന്നത്.