Kerala

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു

മലപ്പുറം: തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു 30 ഓളം പേർക്ക് പരിക്കേറ്റു. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണ് പുറത്തെടുത്തത് . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പ്രദേശത്ത്  രക്ഷാപ്രവർത്തനം തുടരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *