KeralaNews

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നേവി ഉദ്യോഗസ്ഥരുടെ തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണത്തിനായി നേവി ഉദ്യോഗസ്ഥരുടെ തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐഎൻഎസ് ദ്രോണാചാര്യയിലെ 5 ഇൻസാസ് തോക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഐഎൻഎസ് ദ്രോണാചാര്യയിൽ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നതായി പൊലീസ് കണ്ടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നേവിയോട് തോക്കുകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ നേവി തോക്കുകൾ കൈമാറിയത്.
ഇക്കഴിഞ്ഞ ഏഴാം തീയയതിയാണ് മത്സ്യബന്ധനം കഴിഞ്ഞുമടങ്ങുന്നതിനിടെ തൊഴിലാളിക്ക് വെടിയേറ്റത്്. വെടിയുണ്ട കോടതിയിൽ ഹാജരാക്കിയ ശേഷം ശാസ്ത്രീയമായ പരിശോധനയ്ക്ക് അയച്ചിരുന്നു. വെടിയുണ്ടയുടെ ഉറവിടം തേടുന്നതിനിടെ, ഐഎൻഎസ് ദ്രോണാചാര്യയിലെത്തി പൊലീസിന്റെ തന്നെ ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പടെ പരിശോധന നടത്തി അന്ന് ഉപയോഗിച്ചിരുന്ന തോക്കുകളുടെ പട്ടിക ശേഖരിച്ചിരുന്നു. പരിശീലനത്തിനായി 5 തോക്കുളാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *