Kerala

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടർ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടർ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. സംഭവമനടന്നത് ശനിയാഴ്ച ലോസ് ഏഞ്ചലിസിലായിരുന്നു. മോഷണശ്രമം തടയുന്നതിനിടെ താരത്തിന് വെടിയേൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  ജനറൽ ഹോസ്പിറ്റൽ’ എന്ന പരമ്പരയിലെ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ജോണി വാക്ടർ. ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം നടന്നതെന്ന് ജോണി വാക്ടറുടെ അമ്മ സ്കാർലെറ്റ് പ്രതികരിച്ചു. അക്രമികൾ വീട്ടിലുണ്ടായിരുന്ന കാറിലെ കാറ്റലിറ്റിക്ക് കൺവേർട്ടർ മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജോണി വാക്ദാർ അവിടേക്ക് ചെന്നതും നടനെ മോഷ്ടാക്കൾ വെടിവെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *