World News

നേപ്പാളിൽ ശക്തമായ ഭൂചലനം

നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് വടക്കുപടിഞ്ഞാറൻ നേപ്പാളിൽ ശക്തമായ ഭൂചലനമുണ്ടായത്. നിരവധി സ്ഥലങ്ങളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 250 മൈൽ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജജാർകോട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നേപ്പാളിലെ നാഷണൽ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു. അർധരാത്രിയോടെ ഉണ്ടായ ഭൂചലനം, 800 കിലോമീറ്ററിലധികം (500 മൈൽ) അകലെ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും പ്രകമ്പനം സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത 5.6 ആയിരുന്നുവെന്നും 11 മൈൽ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *