നെയ്യാറ്റിന്‍കര കാരക്കോണത്ത് 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി.നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കുന്നത്തുകാല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ടീം പരിശോധന നടത്തിയത്. ഉപയോഗ ശൂന്യമായ മത്സ്യം വിപണനത്തിന് എത്തിച്ചതായി കണ്ടെത്തുകയായിരുന്നു.പിടിച്ചെടുത്ത മുഴുവന്‍ മത്സ്യവും കുഴിച്ചുമൂടി.