Thiruvananthapuram

നിയമസഭാ കയ്യാങ്കളി കേസ്: കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ

നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായ പ്രതികൾ കുറ്റപത്രം വായിച്ചു കേട്ടശേഷം നിഷേധിക്കുകയായിരുന്നു. ഇപി ജയരാജൻ അസുഖം കാരണം ഇന്ന് ഹാജരാകില്ലെന്ന് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.  എന്നാൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കോടതിയില്‍ ഹാജരായത്. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. ഇന്ന് ഹാജരായവർ അന്ന് നേരിട്ട് ഹാജരാകണമെന്നില്ല. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *