KeralaNews

നിപ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ എല്ലാ വിദ്യാർഥികൾക്കും  ഇന്നുമുതൽ  ഓൺലൈൻ വഴി ക്ലാസുകൾ

കോഴിക്കോട് : നിപ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാർഥികൾക്ക് ഇന്നുമുതൽ ക്ലാസുകൾ ഓൺലൈൻ വഴി. ഇന്ന് സെപ്റ്റംബർ 18 മുതൽ 23-ാം തീയതി വരെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസുകൾ ഓൺലൈൻ വഴിയാക്കണമെന്ന് ജില്ല കലക്ടർ എ ഗീത നിർദേശിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈനിലൂടെ പ്രവർത്തിക്കണമെന്നാണ് കലക്ടറുടെ നിർദേശം . ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ, അങ്കണവാടി, മദ്രസകൾ എന്നിവയുൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കോച്ചിങ്, ട്യൂഷൻ സെന്ററുകളുടെ ക്സാസുകൾ ഓൺലൈനിലൂടെ തന്നെയാകണമെന്നും ഒരു കാരണവശാലും വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളി. വരുത്താൻ പാടില്ലയെന്ന് ജില്ല കലക്ടർ കർശനമായി പറഞ്ഞു . വിദ്യാർഥികളുടെ സുരക്ഷയും തുടർച്ചയായ അവധികളോടെ ക്ലാസുകൾ നഷ്ടമാകാതിരിക്കാനും വേണ്ടി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയതെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.

ജില്ലയിലെ പരീക്ഷകൾ മാറ്റിവെക്കുന്നത് സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും കലക്ടർ അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *