Kerala

നാലാം ക്ലാസ് വിദ്യാർഥിയെ മാലിന്യക്കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ:  തൃശൂർ കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ (9) ആണ് മരിച്ചത്കൊട്ടേക്കാട് നിന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് . കൊട്ടേക്കാട് സെന്റ് മേരീസ് എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു ജോൺ പോൾ. മാലിന്യകുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം കുട്ടി വീട്ടിൽ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. മഴ പെയ്തതിനെ തുടർന്ന് മാലിന്യക്കുഴിയിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. ഇങ്ങനെയായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *