തിരുവനന്തപുരത്ത് മണ്ണന്തല മുക്കോലിയിൽ ബോംബ് പൊട്ടിത്തെറിച്ച് 17കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ 17കാരന്റെ ഇരുക്കൈപ്പത്തികളും അറ്റു പോയി. ഗുണ്ടസംഘത്തിൽ ഉൾപ്പെട്ടവർക്കാണ് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു.
കിരൺ, ശരത്ത് എന്നിവരെ പോലീസ് കസ്റ്റിഡിയിൽ എടുത്തു. പോലീസിന് നേരെ എറിയാൻ വേണ്ടിയാണ് പ്രതികൾ ബോംബ നിർമിച്ചതെന്നാണ് സംശയം. പരിക്കേറ്റ പ്രതികൾക്കെതിരെ വഞ്ചിയൂരിൽ ബൈക്ക് മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ അന്വേഷിച്ച് കഴിഞ്ഞ ദിവസം പ്രതികളുടെ വീട്ടിൽ തിരച്ചിൽ നടത്തിയിരുന്നു.