മൂന്നുമാസത്തിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംവിധാനമൊരുങ്ങുമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രഖ്യാപനം യാഥാർഥ്യമായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന് തിയറ്റര്‍ എന്നിവ സജ്ജമാക്കി. ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സും ലഭിച്ചു. ജീവനക്കാരുടെ പരിശീലനം പൂർത്തിയാകുകയാണ്. വിശദമായ പരിശോധനകള്‍ക്കുശേഷം ട്രാന്സ്പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റര്‍ ചെയ്യും. അനുയോജ്യമായ ദാതാവിനെ ലഭിക്കുന്ന മുറയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പ്രക്രിയ ആരംഭിക്കും.ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ടീം അംഗങ്ങള്‍ക്ക് മന്ത്രി ആശംസകൾ നേർന്നു.