Kerala

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം.

ന്യൂഡൽഹി : ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ഡൽഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അറിയിപ്പ് നൽകി. ഇലക്ട്രിക് – സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രയിക്കാനും നിർദേശം ഉണ്ട്. ഇന്നു മുതൽ 20 അധിക സർവീസുകൾ കൂടി ആരംഭിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. 

ഹോട്ടലുകളിലും മറ്റും വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകളും ഉപയോഗിക്കുന്നതിൽ നിരോധനമുണ്ട്. ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ഇന്നലെ 402 ആയിരുന്നു. ഡൽ​ഹിക്ക പുറമെ ഉത്തർപ്രദേശിലും വായുമലിനീകരണം രൂക്ഷമാണ്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *