KeralaNewsThiruvananthapuram

ഡിസംബര്‍ മഞ്ഞില്‍ പൊന്മുടി കാണാം; റോഡ് തുറക്കുന്നു.

തിരുവനന്തപുരം : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിക്കുള്ള റോഡ്‌ തുറക്കുന്നു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നതിനാല്‍ കഴിഞ്ഞ സെപ്റ്റംബര്‍മാസം മുതല്‍ പൊന്മുടിയിലേക്ക് യാത്രക്കാരെ കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല.

ആദ്യം ഇവിടെ മണ്ണിടിഞ്ഞതിനെതുടര്‍ന്ന് റോഡിന്‍റെ അറ്റകുറ്റപ്പണി നടത്തവേ രണ്ടാമതും മണ്ണിടിയുകയായിരുന്നു. അതോടെ പൊന്മുടി ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി. സെപ്റ്റംബര്‍ 18 ന് ഡി കെ മുരളി എംഎല്‍എയോടൊപ്പം മന്ത്രി മുഹമ്മദ്‌ റിയാസ്‌ പൊന്മുടിയിലെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. പണിപൂര്‍ത്തിയാക്കി ഡിസംബറില്‍ തന്നെ പൊന്മുടി തുറന്നുകൊടുക്കാനായിരുന്നു അന്ന് തീരുമാനിച്ചത്.

മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രമേ സഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. നിയന്ത്രണങ്ങളോടെ റോഡ് തുറക്കാമെന്ന കെഎസ്‌ടിപിയുടെ നിര്‍ദ്ദേശം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പ്രകാരം പൊന്‍മുടി റോഡ് സഞ്ചാരികള്‍ക്കായി തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മഞ്ഞുകാലം തുടങ്ങിയതോടെ പൊന്മുടിയില്‍ സുഖശീതളമായ കാലാവസ്ഥയാണ്. മൂടല്‍മഞ്ഞില്‍ പൊതിഞ്ഞുനില്‍ക്കുന്ന പൊന്മുടിയുടെ വൃശ്ചികക്കുളിര്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കിനി ധൈര്യമായി പൊന്മുടിയിലേക്കെത്താം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *