Thiruvananthapuram

ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇന്ന് അന്തിമ വിധി

മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇന്ന് അന്തിമ വിധി. പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വിദ്വേഷ പ്രസംഗക്കേസില്‍ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. സാമൂഹിക വിമര്‍ശനമാണ് താന്‍ നടത്തിയതെന്നായിരുന്നു പി.സി ജോര്‍ജിന്റെ വാദം. എന്നാല്‍, പി.സി ജോര്‍ജ് പലയിടങ്ങളിലും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *