ഗാസ സിറ്റി : ഇസ്രയേൽ ആക്രമണത്തിൽ കാമറാമാൻ സമെർ അബു ദഖ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ സമീപിക്കാനൊരുങ്ങി അൽ ജസീറ. ഇതിനായി അന്താരാഷ്‌ട്ര നിയമ വിദഗ്‌ധരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു. വെള്ളിയാഴ്‌ച അഭയ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌കൂളിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യവേയാണ് ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ സമെർ അബു ദഖ കൊല്ലപ്പെട്ടത്. പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അൽ ജസീറ ജീവനക്കാർക്കെതിരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളും കേസിൽ ഉൾപ്പെടും.