KeralaNews

കൂടുതല്‍ പേര്‍ നരബലിക്ക് ഇരയായോ; ഇലന്തൂർ നരബലിക്കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നു

പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു. കൂടുതല്‍ പേര്‍ നരബലിക്ക് ഇരയായോ എന്നാണ് പരിശോധിക്കുന്നത്. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ മായ, മര്‍ഫി ഡോഗ്സ് സ്ഥലത്തുണ്ട്. പ്രദേശത്തിന്റെ വിവിധയിടങ്ങളില്‍ നായ മണം പിടിച്ചു. നായ നിന്ന തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുവശത്തെ സ്ഥലം കുഴിച്ച് പരിശോധിക്കുന്നു. കുഴിയെടുക്കുന്ന സ്ഥലത്ത് മുഖ്യപ്രതി ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും എത്തിച്ചു. ഭഗവല്‍ സിങ്ങിന്റെ വീടിനുള്ളില്‍ ഫൊറന്‍സിക് പരിശോധന പുരോഗമിക്കുകയാണ് . തെളിവെടുപ്പ് കാണാൻ വന്‍ജനക്കൂട്ടമാണ് ഇലന്തൂരിലെത്തിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *