KeralaNews

കൂടരഞ്ഞിയിൽ തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം .

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ കൂടരഞ്ഞിയിൽ തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.  അര്‍ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചതെന്നാണ് റിപ്പോർട്ട്.

രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടതും തുടർന്ന് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്.  വിവരമറിഞ്ഞെത്തിയ തിരുവമ്പാടി പോലീസ് തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.   എന്നാൽ മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *