കൊച്ചി : കളമശേരി സ്ഫോടനത്തിൽ മരണം ആറായി. മലയാറ്റൂർ സ്വദേശി പ്രവീണാണ് (24)മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.40നാണ് പ്രവീണിന്റെ മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപനും സഹോദരി ലിബിനയും അടുത്തിടെ മരണത്തിന് കീഴടങ്ങിയിരുന്നു. സ്ഫോടനം നടന്ന ദിവസമാണ് 12കാരി ലിബിന മരണപ്പെട്ടത്. ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. പ്രവീണിന്റെ അമ്മ ഇക്കഴിഞ്ഞ 11-ാം തീയതിയാണ് മരിച്ചത്. . ഇതോടെ കളമശേരി സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണത്തിന് കീഴടങ്ങി. പ്രവീണിന്റെ സഹോദരൻ രാഹുലും പരിക്കേറ്റ് ചികിത്സയിലുണ്ട്.