Thiruvananthapuram

കനത്ത മഴ തുടരുന്നു

സംസ്ഥാനത്ത്‌ നാശം വിതച്ച്‌ അതിശക്ത മഴ തുടരുന്നു. 7 ജില്ലയിൽ ഓറഞ്ച്‌ അലർട്ടും  നാലിടത്ത്‌ യെല്ലോ അലർട്ടുമാണുള്ളത്‌. നാലു ദിവസം സംസ്ഥാന വ്യാപകമായി മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി.

  കേരളത്തിന്‌ മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും വടക്കൻ കേരളം മുതൽ വിദർഭവരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും സ്വാധീനത്തിലാണിത്‌.  ബുധനും വ്യാഴവും ഒറ്റപ്പെട്ട അതിശക്ത മഴയ്‌ക്കും തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുമാണ്‌ സാധ്യത. ബുധൻ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും വ്യാഴം കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌ (അതിശക്ത മഴ) പ്രഖ്യാപിച്ചു. ബുധൻ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴം തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) ആണ്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *