കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നഴ്‌സിംഗ് മേഖലയിലെ സാമ്പത്തിക ഇടപാടടക്കം വിശദമായി പോലീസ് അന്വേഷിക്കുകയാണ്. വിദേശ നഴ്‌സിങ് റിക്രൂട്ട്മെന്റും പരീക്ഷാനടത്തിപ്പും അന്വേഷണത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പത്തനംതിട്ടയിലടക്കം റെയ്ഡുകൾ നടത്തിയത്. വിഷയത്തിൽ നഴ്‌സിംഗ് മേഖലയിലെ സംഘടനാ ഭാരവാഹികളെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.
വിദേശത്ത് നഴ്‌സിംഗ് ജോലിക്കായി നടത്തുന്ന ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിൽ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രധാനമായും രണ്ടു തട്ടിപ്പുസംഘങ്ങളാണ് ഇത്തരത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മില്‍ കുടിപ്പകയുണ്ടെന്നും ഈ കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായ പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നതെന്നുമാണ് റിപ്പോർട്ട്.