ErnakulamKeralaNews

ഓട്ടത്തിനിടെ കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു.

കൊച്ചി
പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്കുസമീപം ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. ഞായർ വൈകിട്ട് നാലിനുശേഷമാണ്‌ അപകടം. തുറമുഖത്തുനിന്ന്‌ ടൈൽസ് കയറ്റി ഇടപ്പള്ളിയിൽ എത്തിച്ച് മടങ്ങുംവഴിയാണ് തീപിടിത്തമുണ്ടായത്. ലോറിയുടെ ക്യാബിനിൽനിന്ന് പുക ഉയരുന്നതു കണ്ട് ഡ്രൈവർ വാഹനം റോഡരികിൽ നിർത്തി. ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടു. ക്യാബിനും മുന്നിലെ ടയറും കത്തിനശിച്ചു.

ക്ലബ് റോഡ് സ്റ്റേഷനിൽനിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. ഏലൂർ, വൈപ്പിൻ സ്റ്റേഷനുകളിൽനിന്ന്‌ അഗ്നി രക്ഷാസേന എത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ക്ലബ് റോഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എ എസ് സുനിൽകുമാർ പറഞ്ഞു.

What's your reaction?

Related Posts

1 of 948

Leave A Reply

Your email address will not be published. Required fields are marked *