KeralaNews

എട്ടുവയസ്സുകാരി കീടനാശിനി ശ്വസിച്ചുമരിച്ചു

ബെംഗളൂരു: കീടനാശിനി ശ്വസിച്ചു എട്ടു വയസ്സുകാരി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പിന്‍ രായരോത്ത് വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വസന്തനഗര്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ നിന്നാണു വിഷബാധയേറ്റത്. വിനോദും കുടുംബവും കഴിഞ്ഞയാഴ്ച നാട്ടില്‍ പോയ സമയത്താണ് വീട്ടുടമ മുറിക്കുള്ളില്‍ കീടനാശിനി തളിച്ചത്. നാട്ടില്‍നിന്ന് കുടുംബം തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തി. ഇവര്‍ കുറച്ചുനേരം കിടന്നുറങ്ങി. ഇതിനിടെ ശാരീരിക അസ്വാസ്ഥ്യം തോന്നിയിരുന്നു. നേരത്തേ സൂക്ഷിച്ചിരുന്ന ജാറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ മൂന്നു പേരും തളര്‍ന്നുവീണു. ആംബുലന്‍സില്‍ വസന്തനഗറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഹാന രാത്രി മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൈഗ്രൗണ്ട് പൊലീസ് കേസ് അന്വേഷിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *