Kerala

ഉത്സവം കഴിഞ്ഞ് മടങ്ങി വരവെ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു.

കോട്ടയം: ഉത്സവം കഴിഞ്ഞ് മടങ്ങി വരവെ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. വെള്ളൂര്‍ സ്വദേശികളായ വൈഷ്ണവ് (21), ജിഷണു (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. വടയാറിൽ ഉത്സവത്തിന് പങ്കെടുത്ത ശേഷമാണ് ഇവർ വീട്ടിലേക്ക് തിരികെ വന്നത്. ഇതിനിടയെയായിരുന്നു അപകടം. വെള്ളൂർ ശ്രാങ്കുഴ ഭാഗത്താണ് അപകടം. എതിരെ ട്രെയിൻ വരുന്നത് കണ്ട ഇരുവരും അടുത്ത ട്രാക്കിലേക്ക് മാറിയതും പിന്നിൽ നിന്നും വന്ന് മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. രാവിലെ നടക്കാൻ ഇറങ്ങിയ സമീപവാസികളാണ് മൃതദേഹം കണ്ടതെന്ന് റിപ്പോർട്ട് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയത്തെ സ്വകാര്യ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ് ഇരുവരും. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *