Kerala

ഇന്ത്യന്‍ വ്യവസായിയും മകനുംസിംബാബ്‌വെയിൽ വിമാനാപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്.

ഹരാരെ: ഇന്ത്യന്‍ വ്യവസായി ഹര്‍പാല്‍ രണ്‍ധവയും മകന്‍ അമര്‍ കബീര്‍ സിംഗ് രണ്‍ധവയും വിമാനാപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്ന് സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. തെക്ക്പടിഞ്ഞാറന്‍ സിംബാബ്‌വെയിലെ ഒരു വജ്ര ഖനിയുടെ സമീപമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്.  സ്വര്‍ണത്തിന്റെ ഉള്‍പ്പെടെയുള്ള ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയോസിം (RioZim) എന്ന കമ്പനിയുടെ ഉടമയാണ് മരിച്ച ഹര്‍പല്‍ രണ്‍ധവ. സ്വര്‍ണത്തിന് പുറമെ നിക്കല്‍, കോപ്പര്‍ തുടങ്ങിയ ലോഹങ്ങളുടെ ഖനനവും സംസ്‍കരണവും ഈ കമ്പനി നടത്തുന്നുണ്ട്. ഇതിന് പുറമെ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *