കോഴിക്കോട്: സിപിഎംകൊയിലാണ്ടി സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി പി വി സത്യനാഥൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച്. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും ഹർത്താൽ. കോയിലാണ്ടിയിലെ അമ്പലത്തിൻറെ ഉത്സവത്തിനിടയിലാണ് സത്യനാഥൻ വെട്ടേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. സംഭവത്തിൽ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയല്‍വാസിയുമായ അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. വെട്ടേറ്റ് വീണ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ.സത്യന്റെ ഡ്രൈവറായിരുന്നു അഭിലാഷ്.