കൊല്ലം : വനത്തിനുള്ളിൽ തേക്കു തോട്ടത്തിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജഡത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ആര്യങ്കാവ് റെയിഞ്ചിന്റെ പരിധിയിൽ ബെഡ്ഫോർഡ് എസ്റ്റേറ്റിന് സമീപത്തെ തേക്ക് തോട്ടത്തിനുള്ളിലാണ് 15 വയസ്സ് പ്രായം വരുന്ന ആനയുടെ ജഡം കണ്ടെത്തിയത്. റെയിഞ്ച് ഓഫീസർ സനോജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തെന്മല ഡിഎഫ്ഒ എ ഷാനവാസും സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം നടന്നതിനുശേഷമേ മരണകാരണം വ്യക്തമാകുവെന്ന് അധികൃതർ പറഞ്ഞു.