Kerala

5, 7, 9 ക്ലാസുകളിൽ 
ഈ വർഷം കല പഠിക്കാം;  പ്രത്യേകം പുസ്‌തകം റെഡി

മലപ്പുറം: കലാപഠനത്തിന്‌ ഈ അധ്യയനവർഷം മുതൽ പാഠപുസ്‌തകം വരുന്നു. അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസ്‌ വിദ്യാർഥികളുടെ കൈയിൽ  ഈ വർഷം പുസ്‌തകമെത്തുകയാണ്‌. അവയുടെ അച്ചടി പൂർത്തിയായി. സംഗീതം, ചിത്രകല, നാടകം, സിനിമ, നൃത്തം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പുസ്‌തകം. പരിശീലനത്തിനൊപ്പം ചരിത്രവും പരിചയപ്പെടുത്തും. ശിൽപ്പകലയും പരസ്യകലയും പഠിപ്പിക്കും. കേരളം, ഇന്ത്യ, ലോകം എന്ന ആശയത്തിലാകും ചിത്രകലയുടെ ചരിത്രവും വർത്തമാനവും വിദ്യാർഥികൾക്ക്‌ കലയെക്കുറിച്ച്‌ ശരാശരി അറിവുണ്ടാകണം. പ്രവർത്തനാധിഷ്‌ഠിത പഠനവുമുണ്ടാകും. കലാസാക്ഷര സമൂഹത്തെ സൃഷ്‌ടിക്കുകയാണ്‌ ലക്ഷ്യം…….

കലാവിഭാഗം അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജില്ലാതലങ്ങളിൽ പൂർത്തിയാകുകയാണ്‌. തുടർന്ന്‌ അധ്യാപകർക്കുള്ള പുസ്‌തകം പ്രത്യേകം നൽകും. ഈ വർഷം അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസുകളിലെ പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കും. അടുത്തവർഷം ആറ്‌, എട്ട്‌, പത്ത്‌ ക്ലാസുകളിലെ പുസ്‌തകങ്ങളും മാറും. ആറ്‌, എട്ട്‌ ക്ലാസുകളിലും അടുത്തവർഷം കലാപഠനത്തിന്‌ പുസ്‌തകം വരും. അതിനുള്ള ഒരുക്കം എസ്‌ഇആർടി അടുത്ത മാസം തുടങ്ങും.

ക്ലാസുകളിലും അടുത്തവർഷം കലാപഠനത്തിന്‌ പുസ്‌തകം വരും. അതിനുള്ള ഒരുക്കം എസ്‌ഇആർടി അടുത്ത മാസം തുടങ്ങും…….

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *