സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴ് മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.വൈകിട്ട് ആറ് മണിവരെയാണ് വോട്ടിംഗ് നടക്കുക.
ശക്തമായ മഴ തുടരുമ്പോഴും വോട്ടര്‍മാരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടാകാത്ത കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വിവിധ ഇടങ്ങളില്‍ ആളുകള്‍ രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തി.