Kotayam

പത്രപ്രവർത്തകന്റെ മർദ്ദനം അസോസിയേഷൻ പ്രതിഷേധിച്ചു

ഏ സി. വി ന്യൂസ് കാഞ്ഞിരപ്പള്ളി ക്യാമറാമാൻ രതീഷ് മറ്റത്തിലിനെ സാമൂഹ്യ വിരുദ്ധർ മർദ്ദിച്ച സംഭവത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ (JOm wa) കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്യുന്നു. മാധ്യമ പ്രവർത്തകനെതിരെ നടന്നത് വധശ്രമ മാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരള പത്രപ്രവർത്തക അസോസിയേഷൻ (Jom wa) സംസ്ഥാന പ്രസിഡന്റ് തോമസ് കുളവട്ടം യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ കോ- ഓർഡിനേറ്റർ കെ. പ്രവീൺ ഭാസ്ക്കർ വൈക്കം അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സിനു മോഹൻ , ബിപിൻ മാടപ്പള്ളി , ശ്രീജാ മനോഹർ കാഞ്ഞിരപ്പള്ളി താലൂക്ക് ഭാരവാഹികളായ ജോസ് തോമസ് കാഞ്ഞിരപ്പള്ളി, ശ്യാം ഏ രു മേലി വിവിധ താലൂക്ക് ഭാരവാഹികളായ ബോസ് ഭാവന, അനീഷ് കുമാർ, ഉണ്ണികൃഷ്ണൻ സജിത്ത് കുമാർ, ലതീഷ് .ടി . കെ. രാജീവ് ഏന്നിവർ പ്രസംഗിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *