Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 15 ന്   തിരുവനന്തുപുരത്തെത്തും.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ  തിരുവനന്തുപുരത്തെത്തും. കാട്ടാക്കടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുയോഗത്തിനായി ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. 15 ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനിയിലാണ് പൊതുയോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് മൈതാനിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗമാണ് കോളേജ് മൈതാനിയിലേക്ക് എത്തുന്നത്. 

പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദി ഉൾപ്പെടെയുള്ളവയുടെ ജോലികൾ വ്യാഴാഴ്ച മുതൽ തുടങ്ങിയിട്ടുണ്ട്. ഈ പൊതു യോഗത്തിനായി ഒരു ലക്ഷത്തോളം പ്രവർത്തകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷയൊരുക്കുന്ന എസ്.പി.ജി. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. പ്രധാനമന്ത്രി യാത്രചെയ്യുന്ന റോഡിന് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളിലും ഉയരമുള്ള കെട്ടിടങ്ങളിലും വെള്ളിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *