Kerala

വിജിലൻസ് അന്വേഷണത്തിന്റെ ഭീതിയിൽ കുറ്റിച്ചൽ പഞ്ചായത്ത് യുഡി ക്ലാർക്ക് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : കുറ്റിച്ചൽ പഞ്ചായത്തിലെ യുഡി ക്ലാർക്ക് ആത്മഹത്യ ചെയ്ത നിലയിൽ. വെള്ളനാട് കുളക്കോട് സുനിൽകുമാറിനെയാണ് തൂങ്ങിമരിച്ച് നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിൽ തൂങ്ങിയ നിലയിൽ ആണ് കണ്ടെത്തിയത്. ജോലി കഴിഞ്ഞസാമ്പത്തിക തിരിമറികളെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു ഇയാൾ.

കോവിഡ് കാലത്ത് വെള്ളനാട് ഗ്രാമപഞ്ചായത്തിൽ എൽഡി ക്ളർക്ക് ആയിരുന്നു സുനിൽ കുമാർ. ആ സമയത്ത് വെള്ളനാട്  ഉറിയാക്കോട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ തുടങ്ങിയ ഡിഎൽസി നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേട് നടന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. ഈ കേസിൽ അഞ്ചാം പ്രതിയാണ്  സുനിൽകുമാർ. രാത്രി എട്ട് മണിയോടെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് സുനിൽകുമാറിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *