കേരളത്തിൽ തിരഞ്ഞെടുപ്പ് ചൂടേറുന്ന സാഹചര്യത്തിൽ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. അഞ്ച് സ്ഥാനാർത്ഥികൾ മാത്രമുള്ള ആലത്തൂരാണ് ഏറ്റവും കുറവ്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.