KeralaNews

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; കടലിൽ ഇറങ്ങരുതെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും കടലാക്രമണം രൂക്ഷം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. രണ്ട് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരത്ത് പുല്ലുവിള മുതൽ പൊഴിയൂർ വരെ കടൽകയറി. കടൽകയറിയതിനെ തുടർന്ന് പൊഴിയൂരിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി മേഖലകളിൽ കടൽ കയറി.തുമ്പ തീരത്ത് 100 മീറ്ററോളം തിരമാലയടിച്ച് കയറി. വർക്കലയിലും കടൽക്ഷോഭം രൂക്ഷമാണ്. വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പൊഴിയൂർ സർക്കാർ യുപി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. പുറക്കാട് വളഞ്ഞവഴി ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിൽ കടൽ ഇപ്പോഴും പ്രക്ഷുബ്ധം.

കടൽ കയറ്റത്തിന് കാരണം ‘കള്ളക്കടൽ’ ആണെന്നാണ് നി​ഗമനം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് കള്ളക്കടൽ. ഈ പ്രഭാ​സം മൂന്ന് ദിവസം വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്താകെ തീരദേശത്ത് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. കടലിൽ ഇറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. കടലാക്രമണത്തിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മത്സ്യബന്ധന ഉപാധികൾ നശിച്ചതായും റിപ്പോർട്ടുണ്ട്. ഇനിയും ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *