ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് അരക്കിലോമീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്.50 മീറ്റര്‍ അകത്തേക്കാണ് ഉള്‍വലിഞ്ഞത്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്. കടൽ ഉൾവലിഞ്ഞതിന് കാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് തീരദേശവാസികൾ സംഭവം കണ്ടത്. നേരത്തെ രണ്ട് തവണയും ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ചാകരയ്ക്ക് മുമ്പുള്ള ഉൾവലിയലാണെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ്.