Kerala

ചാവക്കാട് നഗരമധ്യത്തിൽ തീപിടുത്തം

ചാവക്കാട് നഗരമധ്യത്തിൽ തീപിടുത്തം. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായിരിക്കുന്നത്.  കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കച്ചവടസ്ഥാപനങ്ങള്‍ കത്തിനശിച്ചതായി റിപ്പോർട്ട്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അസീസ് ഫുട്‌വെയര്‍, ടിപ്പ് ടോപ്പ് ഷോപ്പും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചതെന്നാണ് റിപ്പോർട്ട്. തീപിടുത്തത്തിൽ കച്ചവടസ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടുത്തത്തിൽ കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകളും കത്തിനശിച്ചെങ്കിലും ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *