Kerala

 സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം:യുവാവിന് കുത്തേറ്റു.

കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കൊടുവള്ളി പാലക്കുറ്റി സ്വദേശി സമീറിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ചോട്ടാ നിസാർ എന്നയാളാണ് സമീറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നിസാറും സമീറും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *