Kerala

സംസ്ഥാന സ്കൂൾ കലോത്സവം : 425 പോയിന്റുകളുമായി കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. 

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ 425 പോയിന്റുകളുമായി കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുന്നു. 409 പോയിന്റുകളോടെ തൊട്ടടുത്ത് കൊല്ലവുമുണ്ട്.

24 വേദികളിലായി 59 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. ഇന്നത്തെ പ്രധാന ഇനങ്ങൾ മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ്. ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും മൂകാഭിനയത്തിന്റെയും വേദികൾ പരസ്പരം മാറ്റിയിട്ടുണ്ട്.  നിലവിലെ അവസ്ഥയിൽ ഇത്തവണയും സ്വർണകപ്പിനു വേണ്ടിയുള്ള കടുത്ത പോരാട്ടമുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. നാടോടി നൃത്തത്തിൻ്റെയും നാടകത്തിൻ്റെയും ഭരതനാട്യത്തിൻ്റെയും വേദികൾ കാണികളാൽ സമ്പൂർണ്ണമായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *