Kerala

ജസ്ന മരിയയുടെ തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. 

2018ൽ കോട്ടയം എരുമേലിയിൽ നിന്നും പത്തനംതിട്ട സ്വദേശിനി ജസ്ന മരിയയുടെ തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. കാണാതായ ജസ്നയ്ക്ക് എന്ത് സംഭവിച്ചുയെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം കേസിൽ എന്തെങ്കിൽ കൂടുതൽ തെളുവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താമെന്നറിയിച്ചാണ് കേന്ദ്ര ഏജൻസി കോടതിക്ക് റിപ്പോർട്ട് നൽകിയത്. 

2021ലാണ് സിബിഐക്ക് ജസ്ന തിരോധാന കേസ് അന്വേഷിക്കാൻ ചുമതല നൽകിയത്. കേസ് അന്വേഷിച്ച സിബിഐ പെൺകുട്ടിയുടെ ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ ജസ്നയെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും അന്വേഷണ ഏജൻസി പ്രഖ്യാപിച്ചിരുന്നു. പെൺകുട്ടി വിദേശത്തുണ്ടെന്നുള്ള ചില മൊഴികളുടെ അടിസ്ഥാനത്തിൽ യെല്ലോ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഒരു പോക്സോ കേസിലെ പ്രതിയുടെ മൊഴിപ്രാകാരം അന്വേഷണം നടത്തിയങ്കിലും സിബിഐക്ക് പ്രതീക്ഷിച്ച ഫലം ലഭ്യമായില്ല. തുടർന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ കാണാതാകുന്നത്. ജസ്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നും പറഞ്ഞ് പോയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഒരു കണ്ടെത്താൻ സാധിച്ചി ല്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *