എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ ക്ഷുഭിതനായി കാർ നിർത്തി നടുറോഡിലിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ യൂണിവേഴ്സിറ്റുകളിൽ സംഘപരിവാർ അജണ്ട നടത്താൻ ഗവർണർ ശ്രമിക്കുന്നയെന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിലായി ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഡിസംബർ 11ന് വൈകിട്ട് തിരുവനന്തപുരം പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാർ തടഞ്ഞ് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടകൾ എന്ന് വിശേഷിപ്പിച്ചാണ് കാറിന്റെ പുറത്തേക്കിറങ്ങിയത്. തനിക്ക് വേണ്ടത്ര സുരക്ഷ സംസ്ഥാന സർക്കാർ ഒരിക്കിയില്ലെന്നും ഗവർണർ വിമർശനം ഉന്നയിക്കകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് എസ്എഫ്ഐ ഗുണ്ടകൾ തന്നെ കായികമായി നേരിടാൻ എത്തിയതെന്നും ഗവർണർ പറഞ്ഞു.