KeralaNews

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ.  

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ച റെയിൽവേ അറിയിച്ചു. ഡിസംബര്‍ മൂന്നാം തീയതി മുതല്‍ ആറാം തീയതി വരെ നാല് ദിവസമായിരിക്കും താത്കാലിക സ്റ്റോപ്പെന്ന് റെയില്‍വെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. 16650 നാഗര്‍കോവില്‍ – മംഗലാപുരം സെന്‍ട്രന്‍ പരശുറാം എക്സ്പ്രസ് – രാവിലെ 09.50 നും 16301 ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് – വൈകുന്നേരം 6.15 നും തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം ജംഗ്ഷന്‍ വഞ്ചിനാട് എക്സ്പ്രസ് – രാത്രി 09.32 നുമാണ്. 16649 മംഗലാപുരം സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്സ്പ്രസ് – ഉച്ചയ്ക്ക് ശേഷം 02.55 നും ആണ്. ഒരു മിനിറ്റാണ് സ്റ്റോപ്പിന്റെ ദൈര്‍ഘ്യം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *