World News

അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്.

ന്യൂയോർക്ക്: അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്. വെർമണ്ട് യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പുണ്ടായതെന്നാണ് റിപ്പോട്ട്.  ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ടു പേർ ഐസിയുവിലാണ്. സംഭവം നടന്നത് ശനിയാഴ്ച വൈകുന്നേരമാണ്.

വെടിയേറ്റവരിൽ രണ്ടുപേർ അമേരിക്കൻ പൗരത്വം നേടിയവരും ഒരാൾ നിയമപരമായ താമസക്കാരനുമായിരുന്നു. ഇവർ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിവച്ച ശേഷം കടന്നുകളഞ്ഞു എന്നാണ് റിപ്പോർട്ട്.  ഇവർക്കു നേരെ ആക്രോശിച്ച അക്രമി അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. 

ഇസ്രയേൽ ഹമാസ് യുദ്ധ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമിതെന്ന വിലയിരുത്തലിലാണ് പോലീസ്.ആക്രമണത്തിന്റെ കാരണം ഇത്‌വരെ വ്യക്തമായിട്ടില്ല.  അക്രമിയെ പിടികൂടാനായില്ല എന്നാണ് റിപ്പോർട്ട്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *